ചാരുംമൂട് : ക്രിസ് മസ്-പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 450 ലിറ്റർ കോട പുലിമേൽ പെരുവേലിൽ ചാൽ പുഞ്ചയുടെ കിഴക്കേ കരയിൽ നിന്നും നൂറനാട് എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു.
കുടുംബശ്രീ പ്രവർത്തകരുടെയും മത്സ്യബന്ധന തൊഴിലാളികളുടെയും പരാതിയിൽ പെരുവേലിൽ ചാൽ പുഞ്ചയുടെ കരപ്രദേശങ്ങളിൽ എക്സൈസ് നിരന്തരം പരിശോധന നടത്തിവരികയാണ്.
അനധികൃത മദ്യവില്പന നടത്തിവന്ന വള്ളികുന്നം താളിരാടി അംബുജാക്ഷ ഭവനം രമണിയെ എക്സൈസ് ഷാഡോ ടീമിന്റെ സഹായത്തോടെ പിടികൂടി കേസെടുത്തു.
റെയ്ഡിന് റേഞ്ച് ഇൻസ്പെക്ടർ പി.അനിൽകുമാർ , അസി. ഇൻസ്പെക്ടർ പി.ആർ. പ്രകാശ് എന്നിവർ നേതൃത്വം നൽകി. പരാതികൾ 9400069503 എന്ന നമ്പരിൽ അറിയിക്കാം.