pensioners
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൂറനാട് സബ് ട്രഷറിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : മൂന്നാം ഗഡു പെൻഷൻ കുടിശ്ശികയും നാലാം ഗഡു ക്ഷാമാശ്വാസവും മരവിപ്പിച്ച സർക്കാർ ഉത്തരവ് പിൻവലിക്കുക, കുടിശ്ശിക ഉടൻ പണമായി നൽകുക, മെഡിസെപ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോയിയേഷൻ മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് സബ് ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എം.ഷെരീഫ് അദ്ധ്യക്ഷനായിരുന്നു.

ഡി.സി.സി ജനറൽ സെക്രട്ടറി കെ.ശിവശങ്കരപ്പിള്ള മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണപിള്ള , പാത്തുമുത്ത് ടീച്ചർ,

വൈ.ഷാജി, പി.എം.ഷാജഹാൻ, സുരേന്ദ്രൻ പിള്ള , ഹനീഫ്, നസീർ സിദാർ ,എൻ.ശ്രീകുമാർ ,

സുധാകരൻ എന്നിവർ സംസാരിച്ചു.