മാവേലിക്കര: സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാഡ്സ് റൈസിംഗ് ഡേ ദിനാചരണത്തിന്റെ ഭാഗമായി മാവേലിക്കര അഗ്നിരക്ഷാ യൂണിറ്റും സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാഡ്സ് അംഗങ്ങളും ചേർന്ന് സ്വരൂപിച്ച ചികിത്സാധനസഹായം കോളാറ്റ് പടിഞ്ഞാറെ നട വാളത്തോട്ട് വീട്ടിൽ ഷിബുവിന് നൽകി. മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ചികിത്സാധനസഹായം കൈമാറി. വാർഡ് കൗൺസിലർ ലതാ മുരുകൻ അദ്ധ്യക്ഷയായി. ഫയർ സ്റ്റേഷൻ ഓഫീസർ ആർ.ജയദേവൻ സ്വാഗതവും ഫയർ ആൻഡ് റസ്ക്യു റിക്രിയേഷൻ ക്ലബ് സെക്രട്ടറി ബി.ജയപ്രകാശ് നന്ദിയും പറഞ്ഞു.