ആലപ്പുഴ: ആഘോഷങ്ങൾക്ക് കൊവിഡ് വിലങ്ങുതടിയാവില്ലെന്ന് തിരിച്ചറിഞ്ഞ് എക്സൈസ് ഉത്സകാല സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കി. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾ കണക്കിലെടുത്ത് അടുത്ത മാസം മൂന്ന് വരെയാണ് പ്രത്യേക പരിശോധനകൾ നടത്തുക. പൊലീസ്, റവന്യു ഉൾപ്പടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് റെയ്ഡ്, വാഹന പരിശോധന ഉൾപ്പടെയുള്ള നടപടികൾ ശക്തമാക്കി.
24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂമിന് പുറമേ, വടക്ക് - മദ്ധ്യം - തെക്ക് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് സ്ട്രൈക്കിംഗ് ഫോഴ്സുകൾ രൂപീകരിച്ചിട്ടുള്ളത്. വ്യാജമദ്യ നിർമാണം,വിപണനം,മദ്യക്കടത്ത്, മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് എക്സൈസിനെ വിളിച്ചറിയിക്കാം. വിവരങ്ങൾ നൽകുന്നവർക്ക് റിവാർഡ് ചട്ടപ്രകാരം പിടിക്കപ്പെടുന്ന സ്പിരിറ്റ്, വ്യാജമദ്യം, കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ അളവനുസരിച്ച് പാരിതോഷികം ലഭിക്കും.
പഴുതില്ലാത്ത പരിശോധന
പ്രധാനപാതകൾ എക്സൈസിന്റെ നിരീക്ഷണത്തിൽ
രാത്രിയിൽ വാഹനപരിശോധന കർശനമാക്കും
കടകൾ, തുറസായ സ്ഥലങ്ങൾ നിരീക്ഷിക്കും
പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം
ജില്ലാ കൺട്രോൾ റൂം - 0477 2252049
ടോൾ ഫ്രീ - 1800 425 2696, 155358
സ്പെഷ്യൽ സ്ക്വാഡ് - 0477 2251639
അസി.എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) - 9496002864
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ - 9447178056
എക്സൈസ് സർക്കിൾ ഓഫീസ്
ചേർത്തല - 9400069483, 9400069484
ആലപ്പുഴ - 9400069485, 9400069486
കുട്ടനാട് - 9400069487
ചെങ്ങന്നൂർ - 9400069488, 9400069489
മാവേലിക്കര - 9400069490, 9400069491
ഹരിപ്പാട് - 9400069492, 9400069493
ജില്ലയിൽ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ഉത്സവകാലത്തോടനുബന്ധിച്ച് ഉയരാവുന്ന ലഹരി ഉപയോഗത്തിന് തടയിടാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്
- എൻ.അശോക് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ