ആലപ്പുഴ: അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ കായംകുളം യൂണിറ്റ് വാർഷികം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. ഗോപകുമാർ ഉദ്ഘാനം ചെയ്തു. അസോസിയേഷൻ കായംകുളം യൂണിറ്റ് സെക്രട്ടറി എസ്.ആർ. രാജേഷ് അദ്ധ്യക്ഷനായി. ഡി. ലാൽ കുമാർ, രാധാകൃഷ്ണൻ രാധാലയം, ഭൗമൻ ശ്രീഹരി, പി. ചന്ദ്രൻ, കെ. രമേശൻ, ബി. വിജയകുമാർ, രഞ്ജിത്ത്, സുനി കടയിൽ, സുരേഷ് കാവിനേത്ത്, ഷാംജി ലാൽ, സുധീർ സഞ്ചാരി, കെ. സുരേഷ് ബാബു, ടെനിൽ.കെ.മധു, മോഹൻ കുമാർ എന്നിവർ സംസാരിച്ചു.