 
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവർത്തനം തുടങ്ങി. മാവേലി സ്റ്റോറുകളിൽ ലഭിക്കുന്ന എല്ലാ നിത്യോപയോഗ സാധനങ്ങളും വാഹനത്തിൽ ലഭ്യമാകും. ഓരോ ദിവസവും നിശ്ചിത കേന്ദ്രങ്ങളിലാണ് വാഹനം എത്തുക. നീർക്കുന്നം മാവേലി സ്റ്റോറിന് മുന്നിൽ നടന്ന ചടങ്ങ് എച്ച്. സലാം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനായി. സപ്ലൈകോ അസി. മാനേജർ ജി. ഓമനക്കുട്ടൻ, ജൂനിയർ മാനേജർ റോയ് തോമസ്, മാനേജർ വി.എം. ഷറഫുദീൻ, ജൂനിയർ അസിസ്റ്റന്റ് എസ്. ഷുക്കൂർ എന്നിവർ പങ്കെടുത്തു.