ambala
സമഗ്ര ശിക്ഷ ആലപ്പുഴയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ബി .ആർ. സി ക്കു കീഴിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി നൽകുന്ന ടാബ്ലറ്റുകളുടെ വിതരണോദ്ഘാഘാടനം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

അമ്പലപ്പുഴ: സമഗ്രശിക്ഷ ആലപ്പുഴയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ബി.ആർ സിക്ക് കീഴിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബ്‌ലറ്റുകൾ വിതരണം ചെയ്തു. തീരദേശ മേഖലയിലെ മൂന്ന് വിദ്യാർത്ഥികൾക്കാണ് നൽകിയത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലയണൻസ് ക്ലബ് ഏർപ്പെടുത്തിയ 32 കണ്ണടകളും ചടങ്ങിൽ വിതരണം ചെയ്തു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീർക്കുന്നം എസ്.ഡി.വി സ്കൂളിൽ നടന്ന ചടങ്ങിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വി. ധ്യാനസുതൻ, ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ രജനീഷ്, സ്കൂൾ എച്ച്.എം നദീറ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എ.ജി. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.