bus

ആലപ്പുഴ: ഇടുക്കി, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് ഉല്ലാസയാത്ര ആരംഭിക്കുന്നു. ഡിസംബർ 19 മുതലാണ് സർവീസ്. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ യാത്രാ നിരക്ക് 450 രൂപയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വാഗമൺ. പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്ന് 1,100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ തണുത്ത കാലാവസ്ഥയാണ്. വേനൽക്കാല താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ്. തേയിലത്തോട്ടങ്ങൾ, മൊട്ടക്കുന്നുകൾ, മഞ്ഞ് കാലാവസ്ഥ, പൈൻമരക്കാടുകൾ എന്നിവ കാഴ്ചയൊരുക്കും.

യാത്ര ഇങ്ങനെ

ഈരാറ്റുപേട്ട അരുവിത്തറ പള്ളി
വാഗമൺ വ്യൂ പോയിന്റ്
വാഗമൺ കുരിശുമല
വാഗമൺ മെഡോസ് (ഷൂട്ടിംഗ് പോയിന്റ്, മൊട്ടക്കുന്നുകൾ)
സൂയിസൈഡ് പോയിന്റ്
ലേക്ക്

ഉച്ചഭക്ഷണം (വാഗമൺ)
ഏലപ്പാറ തേയില പ്ലാന്റേഷൻ
കുട്ടിക്കാനം പൈൻ ഫോറസ്റ്റ് വിസിറ്റ്
പരുന്തും പാറ
കുട്ടിക്കാനം വെള്ളച്ചാട്ടം
തിരികെ ആലപ്പുഴ

ഫോൺ: 0477 2252501, 9895505815, 9447904613