
ആലപ്പുഴ: സായുധ സേനാ പതാകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എൻ.സി.സി കേഡറ്റിൽ നിന്ന് ആദ്യ പതാക സ്വീകരിച്ച് കളക്ടർ സംഭാവന നൽകി. സൈനിക ക്ഷേമ വകുപ്പ് ജില്ലാ അസി. ഓഫീസർ കെ.കെ. ചന്ദ്രൻ, സൈനിക ബോർഡ് അംഗങ്ങളായ ബി.സി. ബാബു, എം. ദീപ, എൻ.സി.സി പ്രതിനിധികളായ എം.ആർ. മായ, എസ്. സിനുമോൻ, ഷൈൻ മാത്യു, ബി. സുദർശനൻ, ഡെപ്യൂട്ടി രജിസ്ട്രാർ സായ് വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു.