ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് സംസ്ഥാന ഫിഷറീസ് ഹാർബർ എൻജിനീയറിംഗ് വകുപ്പിൽ നിന്നും 1.39 കോടി രൂപ അനുവദിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. തെക്കേക്കര പഞ്ചായത്തിലെ അത്തോദയം തടി മിൽ- ഇടക്കാവ് ട്രാൻസ്‌ഫോർമർ റോഡി​ന്റെ പുനരുദ്ധാരണത്തിന് 68.90ലക്ഷം രൂപയും പാലമേൽ ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകളിലൂടെ കടന്നു പോകുന്ന ഇടിഞ്ഞയ്യത്ത് ജംഗ്ഷൻ- ചൂരൽ വയൽ ഏലാ മായക്ഷിക്കാവ് റോഡിന്റെ പുനരുദ്ധാരണത്തിന് 71 ലക്ഷം രൂപയുമാണ് അനുവദിച്ചത്.