അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കൊവിഡിനെത്തുടർന്ന് മുടങ്ങിയിരുന്ന, പ്രതിമാസ ഭാഗവത സപ്താഹ യജ്ഞപരമ്പര പുനരാരംഭിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. മലയാള മാസത്തിന്റെ ഒടുവിലത്തെ ഏഴു ദിവസം എന്ന ക്രമത്തിലാണ് ഭാഗവത സപ്താഹയജ്ഞം. നാളെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പ്രഭാഷണങ്ങളോടെ ഈമാസത്തെ ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കും. പെരുമ്പിള്ളി കേശവൻ നമ്പൂതിരി, വണ്ടൂർ വേണുമൂസത്, ശാന്തിമൂസത് എന്നിവരാണ് ആചാര്യന്മാർ.