book-prakasanam
രാധാകൃഷ്ണപ്പണിക്കരുടെ ' മന്ദാര അനിയൻ

ആലപ്പുഴ : ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണപ്പണിക്കരുടെ ' മന്ദാര അനിയൻ" എന്ന ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം ആലപ്പുഴ എസ്.ഡി കോളേജ് മലയാളവിഭാഗം മേധാവി ഡോ.അജയകുമാർ നിർവഹിച്ചു. അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ.രതികുമാർ പുസ്തകം ഏറ്റുവാങ്ങി. വയലാർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ ജിമ്മി കെ.ജോസ് പുസ്തകം പരിചയപ്പെടുത്തി. നോബിൾ കെ.ജെ, ജോൺ ബ്രിട്ടോ, കെ.പി. പ്രീത, ജോൺ പൂക്കായി എന്നിവർ സംസാരിച്ചു.