ആലപ്പുഴ: സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽസ് ഇന്ന് രാവിലെ 6 ന് പുന്നപ്ര കാർമ്മൽ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ (ഫാ. ഗിൽബർട്ട് മെമ്മോറിയൽ സ്റ്റേഡിയം) നടക്കും.
പങ്കെടുക്കുന്നവർ കൊവിഡ് നെഗറ്റീവ് തെളിയിക്കുന്ന 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ സർട്ടിഫിക്കറ്റ്, മേൽ വിലാസവും വയസും തെളിയിക്കുന്ന രേഖകളുടെ ശരി പകർപ്പ് (ആധാർ), രണ്ട് പാസ്പ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.
ട്രാക്ക് മൽസരത്തിന് അനുയോജ്യമായ സൈക്കിൾ, ഹെൽമെറ്റ്, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവ മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു.