ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ശശികുമാർ പി.പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശൻ, ട്രഷറർ കെ.സോമനാഥ പിള്ള എന്നിവർ സംസാരിച്ചു.