 
ചാരുംമൂട് : പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിട്ടും സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് ബി. ജെ. പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ പറഞ്ഞു. കേന്ദ്രമാതൃകയിൽ കേരളവും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി മണ്ഡലകേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സായാഹ്നധർണയുടെ ചാരുംമൂട് മണ്ഡലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം
അഡ്വ. ടി.ഒ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. പീയുഷ് ചാരുംമൂട്, പ്രഭകുമാർ മുകളയ്യത്ത്, ബിജെപി മുൻ സംസ്ഥാന സമിതിയംഗം മധു ചുനക്കര, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം,യുവമോർച്ച സംസ്ഥാന കമ്മിറ്റിയംഗം ജി. ശ്യാംകൃഷ്ണൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതിയംഗങ്ങളായ നവാസ് ആദിക്കാട്ടുകുളങ്ങര, സുധീർ സുലൈമാൻ റവുത്തർ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അനിൽ പുന്നക്കാകുളങ്ങര, ജെയിംസ് വള്ളികുന്നം, രാജമ്മ ഭാസുരൻ, കെ. സനിൽ കുമാർ, സെക്രട്ടറിമാരായ പ്രകാശ് ചാങ്ങേലേത്ത്, കെ.പി. ശാന്തിലാൽ, സുനിതഉണ്ണി, ലതാരാജു, രമ്യകൃഷ്ണൻ, ട്രഷറർ ജി. എസ്. സതീഷ് കുമാർ, സെൽ കോ ഓർഡിനേറ്റർ വിളയിൽ ശ്രീകുമാർ,എന്നിവർ സംസാരിച്ചു.