മാന്നാർ: എസ്.എൻ.ഡി.പി യോഗം തൃശൂരിൽ നടത്തിയ ശ്രീനാരായണ ഗുരു കൃതിയായ കുണ്ഡലിനിപ്പാട്ടിന്റെ മെഗാമോഹിനിയാട്ട നൃത്താവിഷ്കാരമായ ഏകാത്മകത്തിൽ പങ്കെടുത്ത് ഗിന്നസ് വേൾഡ് റെക്കാഡ് കരസ്ഥമാക്കിയ ഇരമത്തൂർ 1926-ാം നമ്പർ ആർ ശങ്കർ മെമ്മോറിയൽ ശാഖാംഗമായ ഷിബു - സ്മിനി ദമ്പതികളുടെ മകൾ കുമാരി നന്ദന ഷിബുവിനെ ടി.കെ മാധവ സ്മാരക കുടുംബ യൂണിറ്റ് അനുമോദിച്ചു. കുടുംബ യൂണിറ്റ് പ്രാർത്ഥനാ യോഗത്തിൽ വെച്ച് ശാഖാ യോഗം പ്രസിഡന്റും മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവുമായ ദയകുമാർ ചെന്നിത്തല ഷാൾ അണിയിച്ചു. കുടുംബ യൂണിറ്റ്, ശാഖാ ഭാരവാഹികളായ സന്തോഷ് ശാരദാലയം, ബിജു രാഘവൻ, സജുകുമാർ കളിയ്ക്കൽ, രാധമ്മ പുരുഷോത്തമൻ, സിന്ധു ഷാജി എന്നിവർ സംസാരിച്ചു.