ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവിൽപടിക്കൽ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ എതിരേൽപ്പ്‌ ഉത്സവം 12ന് ആരംഭിക്കും. 16ന് സമാപിക്കും. ജീവതയിൽ ഭഗവതിയെ ആചാരപരമായി എഴുന്നള്ളിച്ചു എതിരേൽപ്പ്‌ ആലുംചുവട്ടിൽ പ്രത്യേക പൂജകൾ ഇതിന്റെ ഭാഗമായി നടക്കും. നൂറ്റാണ്ട് പഴക്കമുള്ള ചടങ്ങ് മീനത്തുവീട്, കൂന്തോത്തറ, ആലക്കോട്, പുളിമൂട്ടിൽ, കുഴിക്കാല എന്നീ പുരാതന കുടുംബങ്ങൾ ആണ് നടത്തുന്നത്.