മാന്നാർ: മതന്യൂനപക്ഷങ്ങൾക്കുനേരെ ആർഎസ്എസ് -സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി. പി​. എം മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സ്റ്റോർ ജങ്ഷനിൽ നിന്നുമാരംഭിച്ച പ്രകടനം പരുമല ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്തു.

പി.എൻ ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി ശശിധരൻ, ജി.രാമകൃഷ്ണൻ, കെ. നാരായണപിള്ള, അഡ്വ. സി.ജയചന്ദ്രൻ, കെ.എം അശോകൻ എന്നിവർ സംസാരിച്ചു.