ഹരിപ്പാട്: രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരച്ചറിയൽ കാർഡ് നൽകുന്നതിന്റെ ഭാഗമായി ചിങ്ങോലി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും കുടംബശ്രീ എ.ഡി.എസും ചേർന്ന് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് തൊഴിലാളികൾക്ക് കാർഡ് വിതരണം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.വി . ഷുക്കൂർ കാർഡ് വിതരണ ഉദ്ഘാടന കർമ്മം നിർവഹിച്ചു, യുത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു, കേരളകുമാർ കുടുംബശ്രീ പ്രവർത്തകരായ വിജയമ്മ, മഞ്ജു വാലേത്ത് തെക്കതിൽ, രാധാ, സവിതാ തങ്കച്ചി, കോമൻ സർവ്വീസ് പ്രതിനിധികളായ സുവിത്ത് വിജയൻ, ഉൻമേഷ് തുടങ്ങിയവർ പങ്കെടുത്തു.