 
കറ്റാനം: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കറ്റാനം സി.എം.എസ് ഹൈസ്കൂളിൽ ആരംഭിച്ച എയ്റോബിക്ക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി നിർവഹിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി.ഷാജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി ,ബ്ലോക്ക് അംഗം എം.ശ്യാമളാദേവി , പഞ്ചായത്തംഗം എ.തമ്പി , പ്രധാന അദ്ധ്യാപകൻ കെ.പി.ഷാജി, റെജിൽ സാം മാത്യു എന്നിവർ സംസാരിച്ചു.