ഹരിപ്പാട്: മത ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സി.പി.എം ഹരിപ്പാട് ഏരിയകമ്മിറ്റി പാനൂർ പള്ളിമുക്കിൽ സംഘടിപിച്ച ജനകീയ കൂട്ടായ്മ സിപിഎം ജില്ലകമ്മിറ്റി അംഗം ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.മോഹനൻ അദ്ധ്യക്ഷനായി. ഹരിപ്പാട് ഏരിയ സെക്രട്ടറി എൻ.സോമൻ, തൃക്കുന്നപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുനു, അഡ്വ.സ്മിതേഷ് എന്നിവർ സംസാരിച്ചു.