അമ്പലപ്പുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്ര മാതൃകയിൽ സംസ്ഥാനവും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി മുക്കിൽ സായാഹ്ന ധർണ നടത്തി. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീരാജ് ശ്രീവിലാസം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി. ബാബുരാജ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ സെക്രട്ടറി ശ്രീദേവി വിവിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെൽ കോ ഓഡിനേറ്റർ അരുൺ അനിരുദ്ധൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, ഭാരവാഹികളായ അജു പാർത്ഥസാരഥി, ജ്യോതി ലക്ഷ്മി, രജിത്ത് രമേശൻ, ജി. രാജീവ്, പി. രാജേഷ്, പി.എസ്. ശ്രീദേവി, സ്മിത മോഹൻ, ബിജു സാരംഗി, ബി. മണികണ്ഠൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. ഗണേഷ് കുമാർ, പ്രസാദ് ഗോകുലം, എസ്. രമണൻ, മോർച്ച പ്രസിഡന്റുമാരായ ആദർശ് മുരളി, മഞ്ജു ഷാജി, എൻ. രാജ് കുമാർ, എ.ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.