ഹരിപ്പാട്: നഗരസഭ -പള്ളിപ്പാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സി എം എൽ ആർ ആർ പി ഫണ്ടുപയോഗിച്ചു 3 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പ്രതിമുഖം ചൂരല്ലാക്കൽ റോഡിന്റെ ഉദ്ഘാടനം ഡിസംബർ 9 വൈകുന്നേരം 4ന് രമേശ്‌ ചെന്നിത്തല നിർവഹിക്കും .നഗരസഭ ചെയർമാൻ കെ എം രാജു അദ്ധ്യക്ഷത വഹിക്കും. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അജിത അരവിന്ദൻ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.