ഹരിപ്പാട്: കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണനടത്തി. ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജെ.ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ശ്രീകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാന്തകുമാരി, റ്റി.മുരളി, എച്ച്.ഹർഷൻ, സുശീല അനിൽ, എസ്.വിശ്വനാഥ്, പി.ആർ.പ്രസാദ്, പി.പ്രവീൺ, ഷാജി കരുവാറ്റ, പി.എസ്.നോബിൾ, മഞ്ജുഷ, സുഭാഷിണി, ജി എസ്.ബൈജു, ശരത്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.