മാവേലിക്കര: പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി സംസ്ഥാന സർക്കാർ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മാവേലിക്കരയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ബി.ജെ.പി മുൻ ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, സംസ്ഥാന കൗൺസിൽ അംഗം മണിക്കുട്ടൻ വെട്ടിയാർ, ജില്ലാ വൈസ് പ്രസിഡൻറുമാരായ ജയശ്രീ അജയകുമാർ, പൊന്നമ്മ സുരേന്ദ്രൻ, മണ്ഡലം ഭാരവാഹികളായ മോഹൻ കുമാർ, സുധീഷ് ചാങ്കൂർ, ജീവൻ ചാലിശേരിൽ, കെ.ആർ.പ്രദീപ്, അശോക് ബാബു, സ്മിത ഓമനക്കുട്ടൻ, സതീഷ് വടുതല, വിഷ്ണു പടനിലം, അമ്പിളി ദിനേശ്, വെട്ടിയാർ വിജയൻ, മുരുകൻ ആചാരി എന്നിവർ സംസാരിച്ചു.