ചാരുംമൂട് : കേരളാ സാംബവർ സൊസൈറ്റി യുവജന ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്കർ 65-ാമത് മഹാപരിനിർവാണ ദിനവും അനുസ്മരണ സമ്മേളനവും നടത്തി.
ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു.യുവജന ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്
രാജേഷ് മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു.
താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു മുഖ്യപ്രഭാഷണം നടത്തി.
ബിജു താമരക്കുളം, ബി.അജിത്കുമാർ ,സദാനന്ദൻ , പ്രകാശ് കാർത്തികപ്പളളി, വിഷ്ണു ചത്തിയറ, ഷിജു സി. കുറ്റിയിൽ, അശോകൻ , ആർ.ബാബു, വിപിൻ ലാൽ എന്നിവർ സംസാരിച്ചു.
ആധുനിക രാഷ്ട്രീയത്തിൽ അംബേദ്കറിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സാമൂഹിക പ്രവർത്തകനായ സുധാകരൻ ചാർവാകൽ ക്ലാസെടുത്തു.