
മാവേലിക്കര- ആത്മബോധോദയ സംഘം കൊറ്റാർകാവ് ശുഭാനന്ദാദർശാശ്രമം കർമ്മകർത്താവ് ധർമ്മാനന്ദജി (93) സമാധിയായി. സംസ്കാരം 10ന് ഉച്ചക്ക് 12ന് കവിയൂർ ശുഭാനന്ദാശ്രമത്തിൽ. 1991ൽ സന്യാസിദീക്ഷ സ്വീകരിച്ചു. 27 വർഷം കർമ്മകർത്താവായി പ്രവർത്തിച്ചു. കവിയൂർ മംഗലത്ത് വടക്കേതിൽ എം.ആർ.കൊച്ചുരാമൻ എന്നാണ് പൂർവാശ്രമത്തിലെ പേര്.