മാവേലിക്കര: ഗവ. ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഔഷധി ന്യായവില ഷോപ്പ് ഏറ്റെടുത്ത് നടത്താൻ താല്പര്യമുള്ളവരിൽ നിന്ന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 16ന് ഉച്ചക്ക് 1ന് മുമ്പ് ലഭിക്കണം. ഉച്ചക്ക് 2ന് ക്വട്ടേഷനുകൾ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി തുറക്കും. ഫോൺ: 9447359241, 8281250790.