ambala
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തുന്നു

അമ്പലപ്പുഴ: മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥികൾ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ പ്രകടനം നടത്തി.ഇന്നലെ രാത്രി മെഡിക്കൽ കോളേജാശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം പ്രധാന കവാടത്തിനരികെ സമാപിച്ചു.സർക്കാർ വാഗ്ദാനം ചെയ്ത നാല് ശതമാനം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, നീറ്റ് പി.ജി പ്രവേശനം വേഗത്തിലാക്കാൻ സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പി.ജി വിദ്യാർത്ഥികൾ പണിമുടക്കുന്നത്. ഡോ .നിഖിൽ സക്കറിയ, ഡോ.നിബിൻ, ഡോ.അമൽ, ഡോ.ബിനോയ്, ഡോ.വർഷ തുടങ്ങിയവർ നേതൃത്വം നൽകി.