ചേർത്തല: മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുന്നാളിന് 10ന് കൊടിയേറും. 12ന് സമാപിക്കും. തിരുന്നാളിന് മുന്നോടിയായുള്ള നൊവേന ആരംഭിച്ചു. 10ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകിട്ട് 5ന് വിശുദ്ധ കുർബാന, തുടർന്ന് വികാരി ഡോ. ആന്റോ ചേരാംതുരുത്തി തിരുന്നാൾ കൊടിയേറ്റ് നടത്തും. 11ന് വൈകിട്ട് 5ന് രൂപം വെഞ്ചരിപ്പ്, 5.30ന് പാട്ടുകുർബാന, കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശേരി കാർമ്മികത്വം വഹിക്കും. തിരുന്നാൾ ദിനമായ 12ന് രാവിലെ ആറിനും ഏഴിനും എട്ടിനും ഒൻപതിനും വിശുദ്ധ കുർബാന, 10ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന, ഫാ. ജോസ് മണ്ടാനത്ത് കാർമ്മികനാകും. വൈകിട്ട് 4ന് ആഘോഷമായ സമൂഹബലി, ഫാ. ജോസഫ് മൂഞ്ഞേലി കാർമ്മികത്വം വഹിക്കും. ഫാ. പോൾ പാറേക്കാട്ടിൽ സന്ദേശം നൽകും. ഫാ. പോൾ ഭരണികുളങ്ങര, ഫാ. അനിൽ കിളിയേലിക്കുടി, ഫാ. ജിയോ മാടപ്പാടൻ, ഫാ. തോമസ് മൈപ്പാൻ എന്നിവർ സഹകാർമ്മികരാകും. തുടർന്ന് പ്രദക്ഷിണം. കെ.സി.വൈ.എം അംഗങ്ങൾ ചേർന്നാണ് തിരുന്നാൾ നടത്തുന്നത്.