ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര ജംഗ്ഷനിൽ കടമുറിയിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ വയല സ്വദേശി അജിയാണ് (49) മരിച്ചത്. കടമുറിക്കുള്ളിലാണ് രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടത്.. വർഷങ്ങളായി ഇവിടെ കൂലിപ്പണി ചെയ്ത് വരികയായിരുന്നു അജി. നൂറനാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു