photo

ആലപ്പുഴ: നൂറനാട് വന്ദേ മാതരം വീട്ടുമുറ്റത്ത് നടന്ന കെ. രാമചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ 'ഒറ്റക്കവിതാ അവാർഡ് ' ഡോ. പി.സി. റോയി കവി ശാന്തന് സമ്മാനിച്ചു. ശാന്തന്റെ 'നീലധാര' എന്ന കവിതയാണ് അവാർഡിന് അർഹമായത്. പി. പരമേശ്വരൻ പിള്ള അദ്ധ്യക്ഷനായി. ഗായകൻ ജയചന്ദ്രൻ കടമ്പനാട്, കഥാകൃത്ത് എൻ. ഹരി, അജീഷ് നൂറനാട്, ചിത്രകാരി കാഞ്ചന, നോവലിസ്റ്റ് രാജേഷ്, എൻ. ചന്ദ്രൻ, ഡോ. സുരേഷ് നൂറനാട് എന്നിവർ സംസാരിച്ചു. ആർ. സന്തോഷ് ബാബു നന്ദി പറഞ്ഞു.