ph
പ്രവാസി കോൺഗ്രസ്സ് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: വർദ്ധിപ്പിച്ച പ്രവാസി ക്ഷേമനിധി പെൻഷൻ അടിയന്തരമായ നൽകണമെന്നും അംശാദായ വർദ്ധന പിൻവലിക്കണമെന്നും പ്രവാസി കോൺഗ്രസ് ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി സലിം പള്ളിവിള അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സിദ്ധാർത്ഥൻ ആശാൻ, ശരത്ത്, അനിൽ തോമസ് പള്ളിപ്പാട്, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ശരത്ത് ചന്ദ്രമോഹൻ (പ്രസിഡന്റ്), ഷെരീഫ് കളത്തിൽ (വൈസ് പ്രസിഡന്റ്), സെബിൻ ജോസഫ്, സുരേഷ് കുമാർ പല്ലന (ജനറൽ സെക്രട്ടറി), അഷറഫ് (ട്രഷറർ) തുടങ്ങി 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.