കായംകുളം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭാ പരിധിയിലും പുറംപോക്കിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് കായംകുളം നഗരസഭാ സെക്രട്ടറി അറിയിച്ചു, അല്ലാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്ത് പിഴ ഈടാക്കും.