vellapally
ധനലക്ഷ്മി ബാങ്ക് മാനേജിങ്ങ് ഡയറക്ടർ ജെ.കെ.ശിവൻ വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു

ആലപ്പുഴ: എസ് എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 84-ാം പിറന്നാൾ ആഘോഷങ്ങളുടെയും എസ്.എൻ.ഡി.പി യോഗം നേതൃസ്ഥാനത്തെ രജത ജൂബിലി ആഘോഷങ്ങളുടേയും ഭാഗമായി ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ ജെ.കെ.ശിവൻ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബാങ്കിന്റെ റീജിയണൽ മാനേജർ രാജേഷ് പുരുഷോത്തമൻ, കണിച്ചുകുളങ്ങര മാനേജർ എൻ.വിജയകുമാർ, സീനിയർ ഓഫീസർ ജെ.ജിനു, മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.