ആലപ്പുഴ: നഗരസഭയുടെ "വിജ്ഞാന നഗരം, വായനശാല വാതിൽപ്പടിയിൽ" എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭാ ലൈബ്രറിയിലെ പുസ്തക ശേഖരം ഓൺലൈൻ ആക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും.

ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ജോയി സെബാസ്റ്റ്യൻ നിർവ്വഹിക്കും.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനിത സ്വാഗതം പറയും. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.ബാബു സംസാരിക്കും.കൗൺസിലർ ബി.നസീർ നന്ദി പറയും .