അമ്പലപ്പുഴ: കാക്കാഴം മേൽപ്പാലത്തിന് പടിഞ്ഞാറ് വാടകയ്ക്കു താമസിക്കുന്ന, ബീഹാർ സ്വദേശികളായ സിറാജ് അലം (23), ബൈത്തുള്ള അൻസാരി (30), ഡാനി അൻസാരി (18), സിറാജ് (19), മുഹമ്മദ് മുസ്താഖ് (29) എന്നിവരെ കഞ്ചാവുമായി അമ്പലപ്പുഴ പൊലീസ് പിടികൂടി. ഒരു വാഹനവും, 100 ഗ്രാം കഞ്ചാവും ഇവരുടെ താമസസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തു.ഇവർ സ്വദേശത്തു പോയി മടങ്ങുമ്പോൾ കഞ്ചാവ് എത്തിച്ച് ഇവിടെ വില്പന നടത്തിയിരുന്നതായി സംശയിക്കുന്നതായി അമ്പലപ്പുഴ പൊലിസ് പറഞ്ഞു.