ambala
പുന്നപ്ര വടക്കു പഞ്ചായത്ത് പത്താം വാർഡിൽ അമൃത ജംഗഷൻ മുതൽ കാപ്പിത്തോടു വരെയുള്ള റോഡ്

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ അമൃത ജംഗ്ഷൻ മുതൽ കാപ്പിത്തോട് വരെയുള്ള റോഡ് പുനർനിർമ്മാണം വൈകുന്നു. മെറ്റൽ നിരത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടാറിംഗ് നടത്തിയിട്ടില്ല. ഇതോടെ കാൽനടയും ഇരുചക്ര വാഹന യാത്രയും ദുഷ്ക്കരമായി. മഴ പെയ്താൽ പ്രദേശമാകെ വെള്ളക്കെട്ടിലാകും. റോഡ് വശങ്ങളിൽ കാന നിർമ്മിച്ച് ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.