ആലപ്പുഴ : കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന സഹകരണ ജീവനക്കാരുടെ സമരം ആലപ്പുഴ ഗവ. സർവ്വൻസ് സഹകരണ ബാങ്കിനു മുന്നിൽ യൂണിയൻ ജില്ലാ സെക്രട്ടറി പി.യു. ശാന്താറാം ഉദ്ഘാടനം ചെയ്തു. ആർ. ശ്രീകുമാർ, സൂരജ് സോം എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിന് ഡി. അപ്പുക്കുട്ടൻ, തോമസ് ജയിംസ് എസ്, സുധീഷ് സി.കെ, സോളി എന്നിവർ നേതൃത്വം നൽകി.