ആലപ്പുഴ: ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ജെ 1 ഫുട്ബാൾ അക്കാദമിയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 5ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി നിർവഹിക്കും. മുൻ ഇന്ത്യൻ താരങ്ങളായ വി.പി.ഷാജി, സുനിൽകുമാർ, മുൻ കേരള സന്തോഷ് ട്രോഫി താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. കേരള സന്തോഷ് ട്രോഫീ ടീം ക്യാപ്റ്റനായിരുന്ന ജീൻ ക്രിസ്റ്റ്യനാണ് അക്കാദമിയിലെ മുഖ്യപരിശീലകൻ.