 
മാന്നാർ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, സഹകരണ ബാങ്കിംഗ് മേഖലയ്ക്കെതിരായ ആർ.ബി.ഐയുടെ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. മാന്നാർ സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ കെ.എം സഞ്ജുഖാൻ, ആർ.അനീഷ്, ഗ്രീഷ്മ റോസ് ജോർജ്, പി.ബാലമധു, വി.വിജിത, പ്രഭകാരൻ നായർ എന്നിവർ ബാഡ്ജ് ധരിച്ച് പ്രതിഷേധ ദിനത്തിൽ പങ്കെടുത്തു.