sundaram

ആലപ്പുഴ : മലയാള നാടക ദേശീയ സംഘടന അരങ്ങിന്റെ ഈവർഷത്തെ മികച്ച നടനുള്ള പ്രതിഭാ പുരസ്കാരത്തിന് സുന്ദരം കുറുപ്പശ്ശേരി അർഹനായി.10000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം കാവാലം നാരായണപ്പണിക്കരുടെ ദൈവത്താർ നാടകത്തിലൂടെ അഭിനയരംഗത്തെത്തി. വയലാർ നാടകവേദി, പൂഞ്ഞാർ നവധാര, ആലപ്പുഴ സൂര്യസോമ, കൊല്ലം ഐശ്വര്യ, കോട്ടയം നാഷണൽ തിയറ്റേഴ്സ്, കൊച്ചിൻ ഹരിശ്രീ, തിരുവനന്തപുരം സങ്കീർത്തന എന്നീ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനുവരി 9ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സംഘടനയുടെ മൂന്നാമത് വാർഷിക സമ്മേളനത്തിൽ പുരസ്കാരം നൽകും.