ചാരുംമൂട്: മോട്ടോർ ക്യാബ് ടാക്സി ഡ്രൈവേഴ്സ് യൂണിറ്റിയുടെ ജില്ലാ സമ്മേളനം 28ന് ചാരുംമൂട് പറയംകുളം എ.പി.എം.എൽ.പി. സ്‌കൂളിൽ നടക്കും.രാവിലെ 10ന് സൗജന്യ നേത്ര പരിശോധനാക്യാമ്പ് താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്യും. നൂറനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് അദ്ധ്യക്ഷയാകും. മൂന്നിന് സാംസ്‌കാരിക സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.സംസ്ഥാന കോ ഓർഡിനേറ്റർ പ്രദീപ് ചാരുംമൂട് അദ്ധ്യക്ഷനാകും. നാലിന് പാവനാടകം.