photo

ചേർത്തല: സംസ്ഥാന കൃഷിവകുപ്പ് കഞ്ഞിക്കുഴി പഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി പതിമൂന്നാം വാർഡിൽ നടന്ന കയർപിരി മത്സരം ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ ഉദ്ഘാടനം ചെയ്തു.
12ന് കൃഷിവകുപ്പുമന്ത്റി പി. പ്രസാദാണ് കയർഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഓലമെടയൽ,​ തെങ്ങുകയ​റ്റം,​ കാർഷിക പ്രദർശനം, കർഷകസംവാദം, സെമിനാറുകൾ എന്നിവ നടക്കും. പഞ്ചായത്ത് ഓഡി​റ്റോറിയത്തിൽ 11ന് ആരംഭിക്കുന്ന
കാർഷിക പ്രദർശനം 13ന് അവസാനിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ, കെ. കമലമ്മ, ബൈരഞ്ചിത്ത്, ജ്യോതിമോൾ, ഫെയ്‌സി.വി. ഏറനാട്, മിനി പവിത്രൻ, വി.സി. പണിക്കർ, ജി. ഉദയപ്പൻ, എം.ഡി. സുധാകരൻ, കെ. കൈലാസൻ എന്നിവർ സംസാരിച്ചു. ബിന്ദു ചെല്ലി കണ്ടത്തിൽ ഒന്നാം സ്ഥാനവും റാണി മറിയം വഞ്ചിപ്പുരയ്കൽ രണ്ടാം സ്ഥാനവും നേടി.