ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രമേശ്‌ ചെന്നിത്തല എം. എൽ. എയുടെ 2021-22 പ്രാദേശിക ഫണ്ടിൽ അനുവദിച്ച പി. പി. ഇ കിറ്റിന്റെയും പൾസ് ഓക്സിമീറ്ററിന്റെയും വിതരണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ രമേശ്‌ ചെന്നിത്തല വിതരണ ഉദ്ഘാടനം നിർവഹിക്കും. മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉപയോഗത്തിനാണ് ഇവനൽകുന്നതെന്ന് ചെന്നിത്തല അറിയിച്ചു.