ഹരിപ്പാട് : മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള നടക്കുന്ന സാമൂഹിക സാമ്പത്തിക സർവേയ്ക്ക് തുടക്കംകുറിച്ചു. ജില്ലാ തല ഉദ്ഘാടനം കുമാരപുരം ഗ്രാമ പഞ്ചായത്ത് ഹാളിൽ കേരള സംസ്ഥാന കമ്മി​ഷൻ അംഗം അഡ്വ. എം മനോഹരൻ പിള്ള നിർവഹിച്ചു. കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. സൂസി അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി. എസ് താഹ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. പ്രദീപ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. എസ് രഞ്ജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ പ്രശാന്ത് ബാബു, ബീനാകുമാരി, രേഷ്മ, രാധാ ബാബു, അഞ്ജന എന്നിവർ പങ്കെടുത്തു.