a
നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ താലൂക്ക് സഹകരണ ബാങ്ക്‌ഹെഡ് ഓഫീസില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരചത്തിന്റെ മൂന്നാം ദിന സമരം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ ഇരയായ നിക്ഷേപകർ ഹെഡ് ഓഫീസിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ബാങ്കിന്റെ മറ്റു ശാഖകളിലേക്കും വ്യാപിപ്പിക്കുന്നു. നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മൂന്നാം ദിന സത്യാഗ്രഹ പരിപാടിയിലാണ് നിക്ഷേപകരുടെ പ്രഖ്യാപനം ഉണ്ടായത്. മൂന്നാം ദിന സത്യാഗ്രഹ സമരം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ അദ്ധ്യക്ഷനായി. ഡി.തുളസിദാസ്, അഡ്വ.പി.വി.സന്തോഷ്‌കുമാർ, എം.വിനയൻ, ലത പരമേശ്വരൻ, ശ്രീകുമാരി ജഗനാഥൻ, പ്രഭ ബാബു, എം.എൻ.നൈനാൻ, ശ്രീവത്സൻ, വി.ജി.രവീന്ദ്രൻ, പി.സി.ശശി എന്നിവർ സംസാരിച്ചു.