കുട്ടനാട്: നിലാവ്, പ്ലാൻഫണ്ട് തുക യഥാസമയം ലഭ്യമായിട്ടും തെരുവ് വിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ വെളിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നട്ടുച്ചയ്ക്ക് കിടങ്ങറ എ ​-സി റോഡിൽ നിന്ന് പഞ്ചായത്ത് ഓഫീസ് പടി വരെ ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജി. സൂരജ് നേതൃത്വം നൽകി. മധു ജനാർദ്ദനൻ, ടി.ഡി.അലക്സാണ്ടർ, എ.കെ. ഷംസുദീൻ, ഷാജി ചെറുകാട് തുടങ്ങിയവർ സംസാരിച്ചു. സിന്ധുസൂരജ് സ്വഗതവും എസ്.തങ്കച്ചൻ നന്ദിയും പറഞ്ഞു.