photo

മാരാരിക്കുളം: റോഡിലൂടെ നടന്നുപോയ വൃദ്ധയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ യുവതിയെ പൊലീസ് അറസ്​റ്റ് ചെയ്തു. ആലപ്പുഴ കളപ്പുര ചക്കംപറമ്പ് വീട്ടിൽ രമാദേവിയെയാണ് (45) മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കലവൂർ പാലത്തിന് തെക്ക് ഭാഗത്തായിരുന്നു സംഭവം. സമീപവാസിയായ സരസമ്മയുടെ (81) സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്.
വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടറിലെത്തി രമാദേവി മാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. സരസമ്മ മാലയിൽ പിടിച്ചതിനാൽ ഒരുപവന്റെ മാലയിൽ മൂന്നര ഗ്രാം മാത്രമാണ് നഷ്ടപ്പെട്ടത്. സംഭവം സമീപത്ത് മരം വെട്ടിക്കൊണ്ടിരുന്ന തൊഴിലാളിയും കണ്ടിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ വാഹന രജിസ്‌ട്രേഷൻ നമ്പർ കണ്ടെത്തിയാണ് പ്രതിയെ അറസ്​റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണാഭരണം ആലപ്പുഴയിലെ ഒരു സ്വർണക്കടയിൽ നിന്ന് കണ്ടെടുത്തു. ആർഭാട ജീവിതത്തിനായാണ് മോഷണം നടത്തിയിരുന്നതെന്നും ഇവർ വിവാഹിതയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ സി.ഐ പി.കെ. മോഹിത്, എസ്‌.ഐ കെ.ആർ. ബിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.