ഹരിപ്പാട്: ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ ചേപ്പാട് എൻടിപിസി സ്കൂൾ നിലനിർത്താനാവശ്യമായ സംവിധാനങ്ങൾ സംസ്ഥാന സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ ധർണ ചേപ്പാട് എൻ ടി പി സി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9ന് നടക്കും. രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും.